News Details
- Home >
- News Details

മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിക്ക് മുന്നോടിയായി 2022 ഏപ്രിൽ മാസത്തിൽ നടത്തുന്ന രൂപതാ അസംബ്ലിയുടെ പ്രാരംഭ ചർച്ചകൾ ഇടവക - ഫൊറോനാ തലങ്ങളിലും സമർപ്പിത സമൂഹങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, രൂപതയുടെ വിവിധ ഡിപ്പാർട്ട് മെൻറുകൾ എന്നിവയുടെ തലങ്ങളിലുമാണ് നടക്കുന്നു. എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് "സഭാശാക്തീകരണം സാമുദായികാവബോധം" (Ecclesial Empowerment & Community Consciousness) എന്ന വിഷയമാണ്. കമ്മ്യൂണിറ്റി സര്‍വ്വേയില്‍ നിന്ന് ലഭിച്ച ഡാറ്റയുടെയും ഉള്‍ക്കാഴ്ചയുടെയും വെളിച്ചത്തിലും സമകാലികസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ ചര്ച്ചാമേഖലകള് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ആളുകളുടെ വിവിധജീവിതമേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടലുകളിലേക്കും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രൂപകല്പനയിലേക്കും നയിക്കുംവിധമാണ് എപ്പാര്‍ക്കിയല്‍ അസംബ്ലി വിഭാവനം ചെയ്യുന്നത്. പ്രസ്തുത എപ്പാര്‍ക്കിയല്‍ അസംബ്ലിയിലേക്ക് ചര്‍ച്ചാവിഷയങ്ങള്‍ എത്തുന്നതിന് മുന്നോടിയായി ഇടവകകളില്‍ വിശാലമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. 2021നവംബര്‍, ഡിസംബര്‍, 2022 ജനുവരി മാസങ്ങളില്‍ ഇടവകകളില്‍ നടക്കേണ്ട ചര്‍ച്ചകള്‍ക്ക് സഹായകമായ വെബിനാറുകള്‍ ഈ ഒക്ടോബര്‍ 21,22,23 തീയതികളിലായി ഓണ്‍ലൈനില്‍ നടത്തപ്പെടുന്നു.
വെബിനാറുകളില്‍ പങ്കെടുക്കേണ്ടവര്‍
1. ഇടവകതല ജൂബിലി കമ്മറ്റി അംഗങ്ങള്‍
2. ഫൊറോനാ തല ജൂബിലി കമ്മറ്റി അംഗങ്ങള്‍
3. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍
4. രൂപതാതല സംഘടനാഭാരവാഹികള്‍
5. സമര്പ്പിതസഹോദരങ്ങള്