loader

News Details

  • Home     >
  • News Details
slider_img
69 views

ഫാമിലി ഹെൽത്ത് കിറ്റുമായി കെസിവൈഎം

  •   22/May/2021
  • Copy Link:   

*ഫാമിലി ഹെൽത്ത് കിറ്റുമായി കെസിവൈഎം*

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫാമിലി ഹെൽത്ത് കിറ്റുമായി നാടിനു കൈത്താങ്ങാകാൻ ഒരുങ്ങുകയാണ് കെസിവൈഎം മാനന്തവാടി രൂപത...
കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യവും, എല്ലാ രോഗികളെയും ആശുപത്രിയിലേക്ക് മറ്റുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഏറി വരുന്ന സാഹചര്യത്തിൽ വീടുകളിൽ കഴിയാൻ പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നും *കെസിബിസി ഹെൽത്ത് കമ്മീഷനുമായി* ചേർന്നുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപത നൂതനവും പ്രയോഗികവുമായ ഈ കർമ്മപദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്...

*ജാതിമതഭേദമന്യേ* എല്ലാവർക്കും ലഭ്യമാകുന്ന തരത്തിലാണ് മെഡിക്കൽ കിറ്റ് ക്രമീകരിച്ചിരിക്കുന്നത്...

*വേപ്പോറൈസർ, ഡിജിറ്റൽ തെർമോമീറ്റർ,5 N95 മാസ്ക്,500 ml സാനിറ്റൈസർ, പൾസ് ഓക്സിമീറ്റർ* എന്നിവ അടങ്ങുന്ന ഫാമിലി മെഡിക്കൽ കിറ്റ്  കെസിവൈഎം മാനന്തവാടി രൂപതയുടെ സബ്സീടി നിരക്കായ *₹1,100/-* രൂപയ്ക്കാണ് ജനങ്ങൾക്ക് ലഭ്യമാക്കുന്നത്...


കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക,
*വയനാട് -ജിയോ മച്ചുക്കുഴിയിൽ (+919605765448)*

*ചുങ്കക്കുന്ന് -ഡെറിൻ കൊട്ടാരത്തിൽ (+917902357366)*

*നിലമ്പൂർ -മണിമൂളി -ജസ്റ്റിൻ നീലംപറമ്പിൽ( +919656527452)*

*നീലഗിരി -ജോജോ തോപ്പിൽ (+919489425856)*

താത്പര്യമുള്ളവർ *2021 മെയ്‌ 31* നുള്ളിൽ ബുക്ക്‌ ചെയ്യുക... ബുക്ക്‌ ചെയ്ത കിറ്റ് ലഭ്യമാകാൻ ചുരുങ്ങിയത് 10ദിവസം...


കെസിവൈഎം മാനന്തവാടി രൂപത