loader

News Details

  • Home     >
  • News Details
slider_img
22 views

'ഐ ആം ഒക്കെ, പെര്‍ഫെക്റ്റ് ഒക്കെ' പദ്ധതിയുമായി വയനാട്ടില്‍ യുവര്‍ നെയ്ബര്‍ അസോസിയേഷന്‍.

  •   17/May/2021
  • Copy Link:   

'ഐ ആം ഒക്കെ, പെര്‍ഫെക്റ്റ് ഒക്കെ' പദ്ധതിയുമായി വയനാട്ടില്‍ യുവര്‍ നെയ്ബര്‍ അസോസിയേഷന്‍.

 മാനന്തവാടി രൂപത യുവർ നൈബർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ കോവിഡ് രോഗികൾക്ക് കൗൺസിലിങ്ങിലൂടെ മാനസിക ആരോഗ്യവും പ്രതീക്ഷയും നൽകുന്നതിനുവേണ്ടി വയനാട് ജില്ലാ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് "അയാം ഒക്കെ പെർഫെക്ട് ഒക്കെ" എന്ന പദ്ധതി ആവിഷ്കരിച്ചു. കോവിഡ് രോഗികൾക്ക് ഫോൺ കൗൺസിലിംഗ് വഴി മനസ്സിന് ധൈര്യം പ്രതീക്ഷ എന്നിവ നൽകി രോഗത്തെ അതിജീവിക്കാൻ സഹായിക്കുക എന്നതാണ് ഐആം ഒക്കെ പെർഫെക്റ്റ് ഒക്കെ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. ഡോക്ടർമാർ, മനോരോഗ വിദഗ്ധർ, മനശാസ്ത്രജ്ഞന്മാർ, സോഷ്യൽ വർക്കർമാർ, അധ്യാപകർ, സന്യാസിനികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തിൽ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള സേവനത്തിന് താല്പര്യമുള്ളവരും,  കൗൺസിലിംഗ് ആവശ്യമുള്ളവരും യുവർ നെയ്മർ അസോസിയേഷൻ സെക്രട്ടറി ഫാ. ലാൽ ജേക്കബ്  പൈനുംങ്കലിനെ 9495065656 എന്ന നമ്പറിൽ  ബന്ധപ്പെടേണ്ടതാണ് എന്ന്  ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അശോകൻ അറിയിച്ചു.

    മാനന്തവാടി രൂപത യുവർ നൈബർ അസോസിയേഷൻ സെക്രട്ടറി ഫാ. ലാൽ ജേക്കബ് പൈനുംങ്കൽ, അയാം ഓക്കേ  പെർഫെക്റ്റ് ഒക്കെ എന്ന പദ്ധതിയുടെ കോഡിനേറ്റർ Dr. Liz Naria MBBS. MD, യുവർ നൈബർ അസോസിയേഷൻ ട്രഷറർ ഫാ. ജോബി മുക്കാട്ട്കാവുങ്കൽ, യുവർ നൈബർ അസോസിയേഷൻ ആനിമേറ്റർ സി. ബെൻസി എസ് എച്ച്, ടീമംഗങ്ങളായ സി. ഡിവിന SD , സി.ആൻസി സിഎംസി, നീരജ് ഡേവിസ് എന്നിവരാണ്  "അയാം ഒക്കെ പെർഫെക്റ്റ് ഒക്കെ " എന്ന  പദ്ധതിക്ക് നേതൃത്വം നൽകുന്നത്.