News Details
- Home >
- News Details

കോവിഡ് മഹാമാരി കാലത്ത് ഒരു കരുതൽ:
മാനന്തവാടി സെന്റ്. ജോസഫ്സ് മിഷൻ ആശുപത്രിയിൽ ജൂബിലി വർഷത്തോട് അനുബന്ധിച്ച് സർക്കാരിൻറെ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ ചികിൽസാ സൗകര്യമൊരുക്കിയിരിക്കുന്നു. കോവിഡ് മഹാമാരിയാൽ ഉണ്ടായ തൊഴിൽനഷ്ടം മൂലവും സാമ്പത്തിക ബുദ്ധിമുട്ട് മൂലവും കഷ്ടപ്പെടുന്ന ധാരാളമാളുകൾ ചികിത്സിക്കാൻ പണമില്ലാത്തതിന്റെയും സൗകര്യമില്ലാത്തതിന്റെയും പേരിൽ അസുഖ ബാധിതരായിരുന്നിട്ടു കൂടി ഡോക്ടറെ കാണാതെ വീട്ടിലിരിക്കുന്നു എന്നത് ദുഃഖകരമായ വസ്തുത തന്നെയാണ്. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം എന്ന നിലയിൽ ആണ് സർക്കാരിന്റെ ആരോഗ്യ സുരക്ഷാ ഇൻഷുറൻസുമായി ചേർന്നു കൊണ്ട് ആശുപത്രിയിൽ സൗജന്യ ചികിത്സ ഒരുക്കിയിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ ആതുര സേവനരംഗം നാനാവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അതിന്റെ സാമൂഹിക പ്രതിബദ്ധത ഒന്നു മാത്രമാണ്
ഇത്തരമൊരു സൗകര്യം ഒരുക്കുന്നതിന് നിധാനം .
കോവിഡ് ചികിൽസാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഒരു വെന്റിലേറ്ററും 3 ICU ബെഡ്ഡുകളും ഉൾപ്പെടെ 29 ബെഡ്ഡുകളാണ് കോവിഡ് രോഗികളുടെ ചികിൽസയ്ക്ക് മാത്രമായി നിലവിൽ മാറ്റി വെച്ചിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച തുകയിലും കുറവിലാണ് ഇവിടെ ചികിൽസ ലഭ്യമാക്കിയിരിക്കുന്നത്. കോവിഡ് OP രാവിലെ 10 - മണി മുതൽ വൈകിട്ട് 3 മണി വരെ ക്രമീകരിച്ചിരിക്കുന്നു.
അന്വേഷണങ്ങൾക്കും ബുക്കിംഗിനുമായി ബന്ധ പ്പെടേണ്ടേ നമ്പർ 8330030031.