Events Details
- Home >
- Events Details

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ആത്മീയ സംഗമം BREAK THE CHAIN through PRAYER Mananthavady
- 21/May/2021
ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ആത്മീയ സംഗമം BREAK THE CHAIN through PRAYER
BREAK THE CHAIN through PRAYERഎന്ന പേരിൽ കോവിഡിനെ വിശ്വാസത്താലും പ്രാർത്ഥനയാലും അതിജീവിക്കാൻ...
നമ്മുടെ കുടുംബങ്ങളിലും ദേശങ്ങളിലും ദൈവകരുണ പെയ്തിറങ്ങി സൗഖ്യത്തിലേയ്ക്ക് കടന്നുവരാൻ ഒരു പ്രാർത്ഥന സംഗമം സംഘടിപ്പിക്കുകയാണ്.
13 ദിവസങ്ങൾ,13മേഖലകൾ
158 ശാഖകളിലെ മിഷൻലീഗ് അംഗങ്ങൾ പ്രാർത്ഥനയിൽ ആത്മീയമായി സംഗമിക്കുന്നു.
മെയ് 19 ബുധൻ മുതൽ മെയ് 31 തിങ്കൾ വരെ എല്ലാ ദിവസവും രാവിലെ 8.00 മണി മുതൽ രാത്രി 8.00 മണി വരെയാണ്. ഇതിന്റെ മുന്നൊരുക്കമായി
മേഖലകൾക്കുള്ള ദിവസവും ശാഖകൾക്കുള്ള സമയവും പ്രോഗ്രാം പോസ്റ്ററും രൂപതസമിതി ക്രമീകരിച്ചു നൽകി. ആ ദിവസങ്ങളിൽ മിഷൻലീഗ് അംഗങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ ജപമാല ചൊല്ലിയും കരുണകൊന്ത ചൊല്ലിയും ഒക്കെ ഈ പ്രാർത്ഥന മണിക്കൂറിൽ പങ്കെടുക്കാം.
നമ്മുക്കും ഈ ശുശ്രൂഷയിൽ പങ്കെടുക്കാം..മഹാമാരിയെ ദൈവകരുണയാൽ അതിജീവിക്കാം.